വനിതാ സംരംഭക പ്രദര്‍ശനം : `ഛായാമുഖി 2023 ‘ഏപ്രില്‍ അഞ്ച് മുതല്‍

കൽപ്പറ്റ : വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന വനിതാ സംരംഭക പ്രദര്‍ശനം `ഛായാമുഖി 2023 ‘ഏപ്രില്‍ 5 മുതല്‍ കല്‍പ്പറ്റയില്‍ . കല്‍പ്പറ്റ എന്‍.എം.ഡിസി ഹാളില്‍ ഒരുക്കുന്ന വനിതാ സംരംഭക പ്രദര്‍ശനത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ സ്റ്റാളുകള്‍ ഒരുക്കും. വനിതാ സംരംഭര്‍ക്കായി വനിതകള്‍ ഒരുക്കുന്ന വിപണന മേള എന്ന പ്രത്യേകത പ്രദര്‍ശനത്തിന് ഉണ്ടാകുമെന്ന് വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മണി മുതല്‍ രാത്രി 7 മണി വരെയാണ് മേള നടക്കുക.വുമണ്‍ ചേംബര്‍ ഭാരവാഹികളായ ബിന്ദു മില്‍ട്ടണ്‍, അന്ന ബെന്നി , നിഷ ബിപിന്‍,പാര്‍വതി വിഷ്ണുദാസ്, എം.ഡി ശ്യാമള, ലിലിയ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.സ്ത്രീ ശാക്തീകരണത്തിന്റെ പുത്തന്‍ മുഖമായി ഛായാമുഖി മാറുമെന്ന് ചേംബര്‍ സെക്രട്ടറി ബിന്ദു മില്‍ട്ടണ്‍ പറഞ്ഞു .ഇനി മുതല്‍ എല്ലാ വര്‍ഷവും മേള വയനാട്ടില്‍ ഒരുക്കുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.കേരളം എമ്പാടും വിമന്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിപണന മേളയുടെ തുടക്കമാണ് ഛായാമുഖിയുടെ ആദ്യ എഡിഷന്‍. വാണിജ്യ -വ്യവസായ ലോകത്തേക്ക് ഇറങ്ങിയിട്ടുള്ള വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സംരംഭങ്ങളും മേളയില്‍ ഉണ്ടാകും. സംരംഭകര്‍ക്ക് മൂലധനം കണ്ടെത്താനും വിനിയോഗിക്കാനും വിവിധ ലൈസന്‍സുകള്‍ നേടാനും സഹായിക്കാനും മാര്‍ഗ്ഗ നിര്‍ദേശം നല്കാനുമായി ബാങ്കുകളുടെയും വിവിധ വകുപ്പുകളുടെയും പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.ആസ്പിരേഷന്‍ ഡിസ്ട്രിക്ടായ വയനാട്ടില്‍ കൂടുതല്‍ വനിതാ സംരംഭകരെ സൃഷ്ടിക്കാനും നില നിര്‍ത്താനുമുള്ള വേദിയായി ഛായാമുഖിയെ മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ , ജില്ലാ കളക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍ , രാജ്യത്തെ ട്രേഡ് ഓര്‍ഗനൈസേഷനുകളുടെ പ്രതിനിധികള്‍,ബാങ്ക് മേധാവികള്‍ , പ്രമുഖ സംരംഭകര്‍ എന്നിവര്‍ മൂന്നു ദിവസങ്ങളില്‍ ആയി നടക്കുന്ന വിപണ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.രാവിലെ 10 മണി മുതല്‍ രാത്രി 7 മണി വരെയാണ് മേള നടക്കുക. ഭക്ഷ്യ സംസ്‌കരണം, ടൂറിസം, ഡയറി ഉല്‍പ്പന്നങ്ങള്‍ , ഹെര്‍ബല്‍ -ആയുര്‍വേദിക് ഉല്‍പ്പന്നങ്ങള്‍ , മേക്കപ്പ് ഉല്പന്നങ്ങള്‍ ,ടെക്സ്റ്റയില്‍സ് , സ്ത്രീ സൗഹൃദ ടൂറിസം കമ്പനികള്‍, എന്നിവര്‍ സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. സ്റ്റാളുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.വനിതാ സംരംഭകര്‍ക്ക് അവരുടെ സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിന് 8156929302,8075558443, 9447130566 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് കേരളത്തിലെ വനിതാ സംരംഭകരുടെ ആദ്യ കൂട്ടായ്മയാണ് വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് . വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചേംബറിന്റെ ജില്ലാ ചാപ്റ്ററുകള്‍ വരും മാസങ്ങളില്‍ രൂപീകരിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.



Leave a Reply