October 13, 2026

ലോക ജലദിനം : മൺകുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

0
20230323_091133.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മുള്ളൻകൊല്ലി :ലോക ജല ദിനത്തോടനുബന്ധിച്ച് മൺകുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പതിനാറാം വാർഡിലെ രവീന്ദ്രൻ കാരക്കണ്ടിയുടെ സ്ഥലത്ത് നിർമ്മിച്ച  മൺകുളത്തിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ   ജിസ്‌റ മുനീർ അധ്യക്ഷത വഹിച്ചു.  പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി.കെ ജോസ്, മെമ്പർമാരായ   മഞ്ജു ഷാജി,  ജോസ് നല്ലടം,  കെ. കെ ചന്ദ്രബാബു, പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, അസിസ്റ്റന്റ് സെക്രട്ടറി തഥയുസ്, എൻ. ആർ.ഇ. ജി  സ്റ്റാഫ് പ്രതിനിധികൾ, ജലജീവ മിഷൻ പ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *