April 29, 2024

കലന്ദിക 2023: കാപ്പിസെറ്റ് മുതലി മാരൻ സ്കൂൾ വാർഷികാഘോഷം മാർച്ച്‌ 31 ന്

0
Img 20230323 151020.jpg
പുൽപ്പള്ളി : മുതലി മാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളായി എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നു വർഷം നൂറുമേനി നേടിക്കൊണ്ട് പ്രയാണം തുടരുകയാണ് . 2023 മാർച്ച് 31 വൈകുന്നേരം 4.30ന് സ്കൂളിന്റെ നാൽപ്പത്തിരണ്ടാം വാർഷികവും, ഇരുപത്തിയഞ്ചു വർഷം കാപ്പിസെറ്റ് സ്കൂളിൽ അധ്യാപകനായിരുന്ന കെ. ജെ ആന്റണി കണ്ടത്തിക്കുടിയിലിന് വിരമിക്കൽ യാത്രയയപ്പും നടത്തുന്നു. വാർഷിക ആഘോഷ പരിപാടി ഐ. സി ബാലകൃഷ്ണൻ എം. എ ൽ. എ ഉദ്ഘാടനം ചെയ്യും.രാവിലെ 10- മണി മുതൽ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തും.
സ്കൂൾ പ്രധാന അധ്യാപകൻ ടി.പി. സതൻ , പി.ടി. എ പ്രസിഡണ്ട് ടി.പി രവീന്ദ്രൻ, അധ്യാപകരായ മോഹനൻ കെ.കെ ( സ്റ്റാഫ് സെക്രട്ടറി ), ബിജു കെ. ഡി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *