April 29, 2024

ജലദിനം:വയനാട് കൃഷി വിജ്ഞാന കേന്ദ്രം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

0
Img 20230323 153501.jpg
മുള്ളൻകൊല്ലി:
വയനാട് ജില്ലയിലെ വരൾച്ച ബാധിത പ്രദേശമായ മുള്ളൻകൊല്ലി പഞ്ചായത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് വയനാട് കൃഷി വിജ്ഞാന കേന്ദ്രം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുള്ളൻകൊല്ലി കൃഷിഭവനിൽ വെച്ചു നടത്തിയ പരിപാടിയിൽ മുള്ളൻകൊല്ലി കൃഷി ഓഫീസർ ടി. എസ്. സുമിന സ്വാഗതമർപ്പിച്ചു.വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. ജോസ് അധ്യക്ഷനായ പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ.വിജയൻ ഉദ്ഘാടനം ചെയ്തു. മഴവെള്ള സംരക്ഷണം വരണ്ട പ്രദേശങ്ങൾക്ക് അനുയോജ്യമായ മാതൃകകൾ എന്ന വിഷയത്തിൽ വയനാട് കൃഷി അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്. പി. ഡി പരിശീലനം നയിച്ചു. അനിൽ കെ വി നന്ദി അർപ്പിച്ചു.വയനാട് കൃഷി വിജ്‌ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി നടപ്പിലാക്കി വരുന്ന നാഷണൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലിയൻസ് (നിക്ര) പദ്ധതി മുള്ളൻകൊല്ലി പഞ്ചായത്തിലാണ് നടപ്പിലാക്കി വരുന്നത്. പരിപാടിയിൽ വയനാട് കൃഷി വിജ്ഞാന കേന്ദ്രം അഗ്രോണോമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദുലേഖ വി പി, റിസർച്ച് ഫെല്ലോ ശ്രീമതി അളക എസ് ബാലൻ, നിക്ര മോനിട്ടറിംഗ് സമിതി സെക്രട്ടറി സജി പള്ളിക്കാമഠത്തിൽ, മാർക്കോസ് മാപ്പനത്ത്, വി എസ് മാത്യു ഷാജി തേക്കുംകാട്ടിൽ
റെജി പുത്തൻപുരയ്ക്കൽ,
ജോൺ പരുത്തിപ്പാറ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *