ചുണ്ടക്കുന്ന് ക്ഷേത്രം പുനരുദ്ധാരണം തുടങ്ങി

മാനന്തവാടി : ചുണ്ടക്കുന്ന് മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. ആദ്യസംഭാവന വടേരി ശിവക്ഷേത്രം പ്രസിഡന്റ് ശ്രീവത്സൻ വളപ്പായിയിൽനിന്ന് ക്ഷേത്രം പുനരുദ്ധാരണക്കമ്മിറ്റി പ്രസിഡന്റ് വി.എസ്. ഗിരീശൻ സ്വീകരിച്ചു. ട്രസ്റ്റ് അംഗങ്ങളായ കെ. ഗോപാലൻ, എൻ. ജയരാജൻ, സി. ശേഖരൻ, പുനരുദ്ധാരണക്കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ, ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് രാജൻ വൈദ്യർ, ജനറൽ സെക്രട്ടറി വി.ടി. രാജേഷ്, രമ പായോട്, കുസുമം, രാധാമണി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply