April 25, 2024

യാത്രയയപ്പ് നൽകി

0
Img 20230324 140818.jpg
 പനമരം : വയനാട് ജില്ല ആരോഗ്യ വകുപ്പിൽ നിന്നും മാർച്ച് 31ന് വിരമിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രശേഖരൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജിന് വയനാട് ജില്ല പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർസ് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. പനമരം സി എച്ച് സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ദിനീഷ് പി ഉപകാര സമർപ്പണം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
സജോയ് എം ജെ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വൺ ബാലൻ സി സി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് – 2 ഷാജി കെ എം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ രാംദാസ് കെ എം, ഹെൽത്ത് സൂപ്പർവൈസർമാരായ രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ് ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എടവക കുടുംബോരോഗ്യേന്ദ്രം ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടർ
 റെജി വടക്കയിൽ ചടങ്ങിന് നന്ദി സമർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *