ആം ആദ്മി യുടെ ഭാരവാഹിത്വങ്ങൾ പിരിച്ച് വിട്ടിട്ടും വയനാട്ടിൽ തുടരുന്നതായി ആക്ഷേപം

മീനങ്ങാടി: ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ എല്ലാ കമ്മിറ്റികളും പിരിച്ച് വിട്ടിട്ടും വയനാട്ടിൽ തൽ സ്ഥാനങ്ങൾ തുടരുന്നതായി ആക്ഷേപം.നിലവിൽ എല്ലാവരും മുൻ ഭാരവാഹികളാണ്. എന്നാൽ ജില്ലയിൽ മാത്രം സ്ഥാനം വെച്ച് പ്രവർത്തിക്കുന്നുവെന്ന് ചിലർ ആരോപണം ഉന്നയിക്കുന്നു. പാർട്ടിയെ കൂടുതൽ ശക്തിപെടുത്താനാണ് നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടത്. സംഘടനയുടെ കേരള ഘടകം ചുമതലയുള്ള ദേശിയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക്കാണ് വാർത്താക്കുറിപ്പിലൂടെ കമ്മിറ്റികൾ പിരിച്ച് വിട്ട കാര്യം അറിയിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഭാരവാഹിത്വങ്ങൾ ഒഴിവാക്കി വളണ്ടിയേഴ്സ് ആയി പ്രവർത്തിക്കാനാണ് നിർദ്ദേശം. മാത്രമല്ല മുൻ ഭാരവാഹികൾ അതേ സ്ഥാനം വെച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രസ്താവനകൾ ഇറക്കുന്ന തെന്നും ആം ആദ്മിയിലെ ഏതാനും പ്രവർത്തകർ ആരോപിച്ചു. പ്രവർത്തകരെയും മറ്റും തങ്ങൾ ഇപ്പോഴും ഭാരവാഹികൾ തന്നെയാണന്നാണ് ധരിപ്പിച്ചിരിക്കുന്നതത്രെ.



Leave a Reply