November 7, 2026

കേരള സംസ്ഥാന യുവജനകമ്മീഷൻ ജോബ്ഫെസ്റ്റ് മാർച്ച് 31 ന് കൽപ്പറ്റയിൽ

0
20230324_143305.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 31 ന് കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ വെച്ച് “ജോബ് ഫെസ്‌റ്റ്‌” സംഘടിപ്പിക്കുമെന്ന് യൂത്ത് കമ്മീഷൻ അംഗം കെ. റഫീഖ് അറിയിച്ചു. രാവിലെ 10 മണി മുതലാണ് തൊഴിൽ മേള നടക്കുക. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ് 40 സ്ഥാപനങ്ങൾ ഇതിനോടകം ജോബ് ഫെസ്റ്റിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. പ്രമുഖ ഹോസ്പിറ്റലുകൾ, ഐ.ടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമ്മാതാക്കൾ, ടെക്സ്റ്റയിൽസുകൾ , മറ്റ് പ്രമുഖ കമ്പനികൾ , വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
പത്രസമ്മേളനത്തിൽ 
കെ.റഫീഖ് – സംസ്ഥാന യുവജന കമ്മീഷൻ അംഗം,
കെ ജെറിഷ് – യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ. 
എം ആർ രഞ്ജിത് – യുവജന കമ്മീഷൻ ഗ്രീൻ യൂത്ത് കോർഡിനേറ്റർ. 
ഇ ഷംലാസ് – ജോബ് ഫെസ്റ്റ് കോർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.  യോഗ്യതയുള്ള യുവജനങ്ങൾക്ക്
 https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തിരമോ  മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
79075 65474 , 9847823623, 
97475 20666 , 8921338126
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *