June 27, 2026

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം :ഒപ്പന വരവ് ഇന്ന് നടക്കും

0
IMG_20230325_113535.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഒപ്പന വരവ് ഇന്ന് നടക്കും. ഒപ്പന കോപ്പ് കൊണ്ടുവരുന്നതിനായി വള്ളിയൂര്‍ക്കാവ് മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചേരാംങ്കോട്ട് ഇല്ലത്തെത്തി. ശനിയാഴ്ച രാവിലെ പൂജകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ ഒപ്പന കോപ്പുമായി വള്ളിയൂര്‍ക്കാവിലേക്ക് പുറപ്പെടും. സന്ധ്യയോടെ മേലേക്കാവില്‍ എത്തുന്ന ഒപ്പന രാത്രി താഴേകാവിലേ പാട്ടുപുരയിലേക്ക് എഴുന്നെള്ളും തുടര്‍ന്ന് ഒപ്പന ദര്‍ശനവും ഉണ്ടാകും.വൈകും 7 ന് താഴെ കാവിലേ സ്റ്റേജില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. ഉത്സവാഘോഷ കമ്മിറ്റി പ്രസി.കെ.സി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.ഒ.ആര്‍.കേളു എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തും.എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ധിഖ്, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസി.എം.ആര്‍.മുരളി തുടങ്ങിയവര്‍ സംബന്ധിക്കും.27 ന് വൈകും 7 ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരപ്പിക്കുന്ന തൃ തായമ്പക ഉത്സവാഘോഷ കമ്മിറ്റി സ്റ്റേജില്‍ അരങ്ങേറും.28 ന് വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ഗജവീരന്‍മാരുടെ അകമ്പടിയോടെയുള്ള അടിയറ കള്‍ ക്ഷേത്രത്തില്‍ സംഗമിച്ച് ആറാട്ട് നടത്തും.29 ന് പുലര്‍ച്ചേ കോലം കൊറയോടെ രണ്ടാഴ്ച നീണ്ടു നിന്ന ഉത്സവത്തിന് പരിസമാപ്തിയാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *