April 25, 2024

വയനാട് എം പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ജില്ലാ വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

0
20230325 142238.jpg
 

മാനന്തവാടി :  രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യത്തിനുവേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇന്ത്യാ രാജ്യം അപകടത്തിലേക്കും ഏകാധിപത്യത്തിലേക്കും നീങ്ങുകയാണെന്നും ഇത് ആശങ്ക ഉളവാക്കുന്നുവെന്നും പ്രസിഡന്റ് കെ ബി നസീമ , സെക്രട്ടറി കെ.കെ.സി മൈമൂന, ട്രഷറർ ബാനു പുളിക്കൽ എന്നിവർ വ്യക്തമാക്കുകയും , ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റസീന അബ്ദുൽ ഖാദർ , ദേശീയ സെക്രട്ടറി ജയന്തി രാജൻ മറ്റു ഭാരവാഹികൾ സംസാരിച്ചു. സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ജില്ലാ മണ്ഡലം ശാഖാതലങ്ങളിൽ വീട്ടുമുറ്റം എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാതല സെമിനാർ മെയ് 2 ന് നടത്തുവാനും  തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *