September 21, 2026

മുസ്ലിം യൂത്ത് ലീഗ് തഅ്ലീമേ ഹദീസ് : റമദാൻ ടോക്ക് ക്യാമ്പയിൻ തുടക്കമായി

0
eiZURC363044.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ തഅ്ലീമേ ഹദീസ് എന്ന പേരിൽ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്  യൂണിറ്റ് തലങ്ങളിൽ നടപ്പിലാക്കുന്ന റമളാൻ ടോക്ക് ക്യാമ്പയിൻ കമ്പളക്കാട് യൂണിറ്റിൽ തുടക്കമായി. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡൻ്റ് റഷീദ് ചെറുവനശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി.നവാസ് ഉദ്ഘാടനം ചെയ്തു.
ടൗൺ ഖത്തീബ് മുസ്തഫൽ ഫൈസി യുവത്വവും ധർമ്മവും കർമ്മവും വിഷയത്തിൽ ക്ലാസ് എടുത്തു.
  മുസ്ലിം യൂത്ത് ലീഗ്
ജില്ലാ ജനറൽ സെക്രട്ടറി ഇൻ ചാർജ് സി.എച്ച് ഫസൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.പി ഷുക്കൂർ ഹാജി, ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്, എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ് കൽപ്പറ്റ നിയോജക മണ്ഡലം ആക്ടിങ്ങ് പ്രസിഡൻ്റ് ഷാജി കുന്നത്ത്, ലുഖ്മാനുൽ ഹഖിം വി.പി.സി, ജൗഹർ പി.എം, നൂരിഷ ചേനോത്ത്, ഇബ്രാഹിം നെല്ലിയമ്പം, ഷാജിത്ത് കെ.കെ, ഷമീർ കോരൻകുന്നൻ, ഹാരിസ് മാട്ടായി, സലിം വി.പി,ഷാജിത്ത് എം, അസീസ് പി,ഷൈജൽ വി.പി, അജുസിറാജുദ്ധീൻ, അനീസ് വി.പി, സാബിത് പി, ഇസ്മായിൽ എം, ഷാഫി, അഫ്സൽ റ്റി.കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി റഷീദ് റ്റി.കെ സ്വാഗതവും സിറാജ് പന്തലൻകുന്നൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *