വയനാട് മെഡിക്കല്‍ കോളേജ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കൽപ്പറ്റ : വയനാട് മെഡിക്കല്‍ കോളേജ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സന്ദര്‍ശിച്ചു. കളക്ടറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ യൂണിറ്റുകള്‍, ഒ.പി, ഓക്‌സിജന്‍ പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. ഏപ്രില്‍ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ്, കാത്ത് ലാബ് എന്നിവയും കളക്ടര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി കളക്ടര്‍ ഡോ. രേണു രാജ് ഒ.ആര്‍ കേളു എം.എല്‍.എയുമായി ചര്‍ച്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി.എം.ഒ ഡോ. പി. ദിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.പി രാജേഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആര്‍.എം.ഒ ഡോ. അര്‍ജുന്‍ ജോസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നേഴ്‌സിംഗ് സൂപ്രണ്ട് ബിനിമോള്‍ തോമസ്, ലോ സെക്രട്ടറി പ്രവീണ്‍ കുമാര്‍ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.



Leave a Reply