May 2, 2024

അറിവിന്റെ അക്ഷരമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് പടിയിറങ്ങി ജയശ്രീയിലെ പ്ലസ് ടു വിദ്യാർത്ഥികൾ

0
Img 20230329 112516.jpg
പുൽപ്പള്ളി :  പരീക്ഷ കഴിയുന്ന ദിവസം വിദ്യാലയ തിരുമുറ്റത്ത് പ്ലാവിൻ തൈ നട്ട് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥികൾ.

 ചൊവ്വാഴ്ച മലയാളം പരീക്ഷയ്ക്ക് ശേഷമാണ് കുട്ടികൾ അക്ഷരമുറ്റത്ത് ഒത്തുകൂടി ഫലവൃക്ഷത്തെ നട്ടത്. വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് ക്ലാസ് അധ്യാപിക അമ്പിളി ജി നായർ എന്നിവർക്ക് തൈകൾ കൈമാറി. വിദ്യാർത്ഥികളും അധ്യാപകരും ഒന്നായി കവിതകൾ ചൊല്ലിയും വൃക്ഷ സംരക്ഷണ സന്ദേശം നൽകി. ഒടുവിൽ പ്രിയപ്പെട്ട ക്ലാസ് അധ്യാപിക അമ്പിളി ടീച്ചറോടുള്ള സ്നേഹ സൂചകമായി വിദ്യാലയ മുറ്റത്ത് നട്ട പ്ലാവിൻ തൈക്ക് അമ്പിളിതിങ്കൾ എന്ന പേരു കൂടിയിട്ടാണ് കുട്ടികൾ സ്കൂളിൽ നിന്നും മടങ്ങിയത്.
   വൈസ് പ്രിൻസിപ്പൽ പിആർ സുരേഷ്, അധ്യാപകൻ എം.ജി മാണി വിദ്യാർത്ഥികളായ അശ്വിൻ സന്തോഷ്, അഞ്ജന ലക്ഷ്മി, കല്യാണി സന്തോഷ്, അർപ്പിത മനോജ്, അഭിനവ് ആർ.വി യൂസ് അലൈസ് സജി എന്നിവർ   നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *