മാഗസിൻ കവർ പേജ് പ്രകാശനം ചെയ്തു

കൽപ്പറ്റ :മെയ് 14ന് ജി.എച്ച്.എസ് എസ് കണിയാമ്പറ്റയിലെ 2005-06 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ മുന്നോടിയായി വിദ്യാർത്ഥികൾ തയ്യാറാക്കുന്ന 'ഈ ബെഞ്ചിലൊരിത്തിരി നേരം' മാഗസിനിൻ്റെ കവർ പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ കലക്ടർ ഡോ.രേണുരാജ് പ്രകാശനം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ
റജ്നാസ്, ഷെമീന സി.പി,സീനത്ത്, സംറത്ത്, ഷാബിന, സുഹൈൽ, സൂര്യ, ഷെഫീക്ക് സി., സുഹാന, ഷെഫീഖ് കല്ലോത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



Leave a Reply