യു ഡി എഫ് പ്രതിഷേധസംഗമം ഇന്ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് (മാര്‍ച്ച് 31) ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം നടക്കും. എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍, എം എല്‍ എമാര്‍, ഡി സി സി ഭാരവാഹികള്‍, നിയോജകമണ്ഡലം, ബ്ലോക്ക്, മണ്ഡലം യു ഡി എഫ് ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യു ഡി എഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ ഇന്‍ചാര്‍ജ്ജ് എം എ ജോസഫ് എന്നിവര്‍ അറിയിച്ചു.



Leave a Reply