യുഡിഎഫ് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി
പനമരം: നോക്കുകുത്തിയാക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ നയത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതിവിഹിതം ഭവന നിർമ്മാണ മേഖലയിൽ അടക്കം ഗവൺമെന്റ് നൽകേണ്ട വിഹിതം നൽകാതിരിക്കുകയും ബഡ്ജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട മൂന്നാം ഗഡു താമസിപ്പിക്കുകയും ചിലത് നൽകാതിരിക്കുകയും ചെയ്യുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രയാസത്തിൽ ആക്കുന്ന ഗവൺമെന്റിന്റെ നയത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ഗവൺമെന്റ് പ്രോജക്ടുകൾക്ക് തുകകൾ വകയിരുത്താനുള്ള ഏജൻസി ആക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റുന്നു എന്നുള്ള ആക്ഷേപവും സമരക്കാർ ഉന്നയിക്കുകയുണ്ടായി പനമരം ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ നടന്ന കുത്തിയിരിപ്പ് സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ കാട്ടി അഡ്വക്കറ്റ് പിഡി സജി നിത്യ ബിജു കുമാർ അന്നക്കുട്ടി ഉണ്ണിക്കുന്നേൽ മഞ്ചേരി കുഞ്ഞമ്മദ് ലൗലി ഷാജു ടീ മണി രജനി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply