ഐസ് ക്രഷറിൽ കാൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

കൽപ്പറ്റ : കൽപ്പറ്റ ബൈപാസ് മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി.മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന നിഹാൽ (22 ) നെയാണ് കൽപ്പറ്റ അഗ്നി രക്ഷാ സേന ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.ഐസ് കട്ടകള്‍ ക്രഷറിലേക്ക് ഇടുന്നതിനിടെ അബദ്ധത്തില്‍ കാല്‍ കുടുങ്ങുകയായിരുന്നു.
ക്രഷറിന്റെ മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച് രക്ഷപ്പെടുത്തിയ നിഹാലിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗീസ്, അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) വി. ഹമീദ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി കെ ശിവദാസൻ , ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുനി ജോർജ് , സന്തിൽ കെ സി , ധനീഷ് കുമാർ , ബേസിൽ സി ജോസ് , അരവിന്ദ് കൃഷ്ണ, ദീപു കെ.ആർ, ഹോംഗാർഡുമാരായ രാരിച്ചൻ , കെ.ഗോവിന്ദൻകുട്ടി, പി.കെ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.



Leave a Reply