യു. ഡി.എഫ്. ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ കലക്ടറേറ്റിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. സാമ്പത്തിക വർഷം അവസാനവരെ പദ്ധതി വിഹിതത്തിൻ അനുവദിച്ച തുക അനുവദിക്കാൻ കാലതാമസം വരുത്തുകയും ,സർക്കാർ വകുപ്പുകൾ നടത്തിയ ഗോത്രസാരഥി അടക്കമുള്ള പദ്ധതികൾ പഞ്ചായത്തുകൾ നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുക്കയും. വലിയ സാമ്പത്തിക ബാധ്യത പഞ്ചായത്തുകളുടെ മേൽ സംജാതമാക്കുകയും ചെയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്, ജില്ലാ പഞ്ചായത്തിൻ്റെ റോഡ് ഫണ്ടിൽ പത്ത് കോടിയുടെ കുറവാണ് സർക്കാർ വരുത്തിയത് .തദ്ദേശ സ്ഥാപനങ്ങളെ അവഗണിക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികൾ സമരം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ സമരം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ ടീച്ചർ അദ്ധ്യക്ഷമനിച്ചു. കൽപ്പറ്റ മൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കെ.അജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ അബ്ദുറഹ്മാൻ, എം.മുഹമ്മദ് ബഷീർ, ടി.ജെ. ഐസക്ക്, കെ.ബി.നസീമ,ഉഷ തമ്പി ,ചന്ദ്രിക കൃഷ്ണൻ, കെ.കെ.അസ്മ,ബീന ജോസ്, അരുൺദേവ് ,തുടങ്ങിയവർ സംസാരിച്ചു.



Leave a Reply