August 26, 2026

പടാരി ക്ഷേത്രാങ്കണ വേദി സമർപ്പണം നടത്തി

0
IMG_20230410_182503.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:പടാരി വേട്ടക്കൊരുമകൻ ഭഗവതിക്ഷേത്രം മുൻപ്രസിഡന്റും ക്ഷേത്രകമ്മിറ്റി അംഗവുമായ എ. ജനാർദനന്റെ സ്മരണാർത്ഥം കുടുംബാഗംങ്ങൾ ക്ഷേത്രത്തിനു നിർമിച്ചു നൽകിയ സ്റ്റേജിന്റെ സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.
വി. ശങ്കരൻ നമ്പ്യാർ ശിലാ ഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
മേൽശാന്തി ശംഭു എംബ്രാന്തിരി,ബാബു മുണ്ടക്കൽ, ജയശ്രീ പ്രേമൻ, ലക്ഷ്മി.വി തുടങ്ങിയവർ സംസാരിച്ചു.
സമൂഹത്തിൽ സമചിത്തതയും യോജിപ്പും സ്ഥാപിക്കുന്നതിന് സനാതന ധർമ്മ സന്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും മഹത്വരമായ ധർമ്മത്തെ കുറിച്ചുള്ള
ഉജ്ജ്വലമായ അറിവുകൾ പരസ്പരം വിനിമയം ചെയ്യപ്പെടേണ്ട കാലഘട്ടമാണിതെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപെട്ടു.
ആത്മാവിന് ശാന്തി നൽകുകയും മനസ്സിന് ആനന്ദം നൽകുകയും ചെയ്യുന്ന കൂട്ടായ്മകളും സ്നേഹ സദസ്സുകളും പ്രോത്സാഹിപ്പിക്കേണ്ട പ്രത്യേക സാഹചര്യമാണ് ഇന്നുള്ളതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *