September 17, 2026

ഡി.വൈ.എഫ്.ഐ ജില്ലാ യൂത്ത് മാർച്ച് :അനുബന്ധ പരിപാടികളുടെ ഭാഗമായി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു

0
eiY1WMI45052.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 'കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കും വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾക്കും എതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കന്നു.ജില്ലാ യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖലയിലെ പുതുക്കുടികുന്ന് യൂണിറ്റ് കമ്മിറ്റി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി കെ റഫീഖ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജംഷീദ് , എം.റാഷിക്ക്, ജിതിൻ എ ജെ, അതുൽ വിഷ്ണു, ആദിത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *