May 6, 2024

തിരുനെല്ലി അമ്പലത്തിൻ്റെ വിളക്ക് കാലുകൾ സംരക്ഷിക്കണം

0
Eik78i142081.jpg
തിരുനെല്ലി: നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിളക്ക് കാലുകൾ ചുറ്റമ്പലം പുതുക്കി പണിയുമ്പോൾ നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും തിരുനെല്ലി ക്ഷേത്രത്തിൻ്റെ പൗരാണികത നിലനിർത്തിക്കൊണ്ടായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങളെന്നും ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻ്റ് കൾച്ചറൽ ഹെരിട്ടേജ്  അധികൃതരോടഭ്യർത്ഥിച്ചു. 
പതിനഞ്ചാം നൂറ്റാണ്ടിൽ കുടക് രാജാവ് പണിയാൻ ആരംഭിച്ച വിളക്ക് മാടം പിന്നീട് വന്ന കോലത്തിരി രാജാവ് പുനർ നിർമ്മാണം നടത്താതെ നിർത്തിയതുമായ വിളക്ക് കാലുകൾ പൈതൃക നിർമ്മിതിയാണെന്നും അവയെ സംരക്ഷിച്ച്നിർത്തണമെന്നും തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച സംഘാംഗങ്ങൾ ആവശ്യപ്പെട്ടു. ഇൻടാക്ക് കാസർഗോഡ് ചാപ്റ്റർ കൺവീനർ ഡോ. വി.ജയരാജൻ, കോ കൺവീനർ അഡ്വ. പി.വി.ഹരീഷ്, കോഴിക്കോട് ചാപ്റ്റർ കൺവീനർ അർച്ചന കമ്മത്ത്, ആർക്കിട്ടെക്റ്റ് ദേവകുമാർ, നന്ദിനി വെങ്കിടേശ്, സാരഞ്ജിനി ജയരാജ് തുടങ്ങിയവരാണ് സംഘാഗങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *