September 17, 2026

നന്മയുള്ള ലോകമേ.:എന്റെ കേരളം കലാവേദി ഉണർ ന്നു

0
eiIG95G50725.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയ ദുരിതത്തിൽ നിന്നുമുള്ള കേരളത്തിന്റെ ഉണർത്തുപാട്ട് … നന്മയുള്ള ലോകമേ പാടി എന്റെ കേരളം കാല വിരുന്നിന് തുടക്കമായി. ഇഷാൻ ദേവിന്റെ ശബ്ദത്തിൽ ഈ പാട്ട് നേരിട്ട് ഹൃദ്യമായപ്പോൾ ദുരിത കാലം കര കയറിയതിന്റെ നൊമ്പരങ്ങളെ പിന്നിലാക്കി സദസ്സിന്റെയും നിറഞ്ഞ കരഘോഷം .മലയാളത്തോടൊപ്പം വിവിധ ഭാഷ ഗാനങ്ങളുമായി ലേക് ജാ ഗാലാ ലൈവ് മ്യൂസിക് ഫെസ്റ്റ് ആസ്വാദ്യകരുടെ മനം കവർന്നു. ലക്ഷ്മി ജയനും സംഘവുമാണ് ശീതീകരിച്ച എന്റെ കേരളത്തിന്റെ ശീതീകരിച്ച വേദി സംഗീത സാന്ദ്രമാക്കിയത്. ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയിൽ എ.ആർ.റഹ്മാന്റെ ഗാനങ്ങൾ കൂടി പാടിയതോടെ സദ സ്സും താളം പിടിച്ചു. പ്രമുഖ ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍, സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഇഷാന്‍ ദേവ്, സംഗീതജ്ഞരായ വിപിന്‍ സേവ്യര്‍, ആബിദ് അന്‍വര്‍, നീതു ഫൈസല്‍, അല്‍ സമദ്, സാംസണ്‍ സില്‍വ, രാജേഷ് കൃഷ്ണ എന്നിവരാണ് ലൈവ് മ്യൂസിക് ഫെസ്റ്റ് നയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *