May 17, 2024

ജനമൈത്രി എക്സൈസ് സ്ക്വാഡ്, മാനന്തവാടി:വിമുക്തി ലഹരി വിരുദ്ധ ബോധവൽക്കരണ സ്റ്റാൾ ഒരുക്കി

0
Eiaiqk088274.jpg

കൽപ്പറ്റ : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള “എന്റെകേരളം ” കൈകൾ കോർത്ത് – കരുത്തോടെ, ” പരിപാടിയുടെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങളുടെ പ്രദർശന വിപണന മേള സ്റ്റാളിൽ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ന്റെ നേതൃത്വത്തിൽ വിമുക്തി ലഹരി വിരുദ്ധ ബോധവൽക്കരണ സ്റ്റാൾ ഒരുക്കി. മാനന്തവാടി സബ് കളക്ടർ  ശ്രീലക്ഷ്മി  സ്റ്റാളിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനവേളയിൽ ജില്ലാ കളക്ടർ  രേണുക ഇ എസ് , മാനന്തവാടി എം എൽ എ . ഒ.ആർ കേളു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ്‌ എക്സെസ് വയനാട്  ഷാജി.കെ.എസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ്  ജസ്റ്റിൻ ബേബി, പത്മശ്രീ അവാർഡ് ജേതാവ്  ചെറുവയൽ രാമേട്ടൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് ഇ ഇ & എ എൻ എസ് എസ് വയനാട്  അശോക് കുമാർ , കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ & വിമുക്തി മാനേജർ 
 ടി ഷർഫുദ്ദീൻ, കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ  ബാബുരാജ്, എന്നിവർ സന്നിഹിതരായിരുന്നു..
സ്റ്റാളിൽ പൊതുജനങ്ങളിൽ നിന്നുള്ള രഹസ്യ വിവരശേഖരണങ്ങൾക്കായി സീക്രട്ട് ബോക്സ്: വിമുക്തി സൗജന്യ കൗൺസലിംഗിനായുള്ള “റൂം ഫോർ ഹോപ് ” ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ സ്ലൈഡ്കൾ ഫ്ലോട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്റ്റാൾ സന്ദർശിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും മാനസികോല്ലാസത്തിനായുയുള്ള വിവിധയിനം വിമുക്തി പസ്സിൽ ക്രിയേറ്റ് ഗെ യിിം കുട്ടികളും മുതിർന്നവരും പങ്കെടുത്തു .ജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു. സ്റ്റാളിൽ  നൂറ് കണക്കിന് ആളുകൾ സന്ദർശിച്ചു.ജനമൈത്രി സർക്കിൾ ഇൻസ്പെക്ടർ സനൽ എസ്. സി ഇ ഒ മാരായ മൻസൂർ അലി, രാജേഷ് കെ തോമസ്, എക്സൈസ് ഡ്രൈവർ സജീവൻ എന്നിവർ സ്റ്റാളിന്റെ പ്രവർത്തനം നിയന്ത്രിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *