May 21, 2024

വാഹന പ്രചരണ ജാഥയുമായി എ.കെ ജി സി എ വയനാട് ജില്ലാ കമ്മറ്റി

0
20230503 155846.jpg
മാനന്തവാടി : നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.കെ ജി സി എ വയനാട് ജില്ലാ കമ്മറ്റി ജില്ലാ തല വാഹന പ്രചരണ ജാഥ നടത്തുന്നു. വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം ഓൾ കേരളാ ഗവൺമെൻന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജി മാത്യൂ നിർവഹിച്ചു.റോയൽറ്റിയും, ലൈസൻസ് ഫീസും വർദ്ദിപ്പിച്ചതിന്റെ മറവിൽ കല്ല് ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്ന ക്യാറി മാഫിയകകളെ ജില്ലാ ഭരണകൂടം നിയന്ത്രിക്കുവാൻ തയ്യാറാവണമെന്ന്   അദ്ദേഹം ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ്‌ സണ്ണി എം പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അയ്യൂബ് പി.കെ, ജാഥ ക്യാപ്റ്റൻ ഷാജി വി.ജെ., സന്തോഷ് മുക്കത്ത് ജോസ് കാട്ടുപ്പാറ, തോമസ് വലിയപടിക്കൽ, ലൗലി തോമസ്, ഒ കെ മൊയ്തീൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *