May 22, 2024

കടക്കെണി മരണം: സർക്കാർ അലംഭാവം വെടിയണമെന്ന് കെഎഫ്എ

0
20230503 154519.jpg
മാനന്തവാടി: കടബാധ്യത മൂലവും കൃഷിനാശം മൂലവും ആത്മഹത്യ ചെയ്ത പുത്തൻപുരയിൽ ദേവസ്യ എന്ന കർഷകന്റെ മരണത്തിൽ കേരള ഫാർമേഴ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സർക്കാരിന്റെ വികലമായ കർഷക വിരുദ്ധ നയങ്ങളും വില തകർച്ചയും കർഷകരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി കൃഷിഭവൻ വഴിയും മറ്റും നൽകേണ്ട വിവിധ ആനുകൂല്യങ്ങളും മഴക്കെടുതിയിലെ നഷ്ടം സംഭവിച്ചവർക്കുള്ള ദുരിതാശ്വാസങ്ങളും നൽകുന്നില്ല.കർഷകരെ സഹായിക്കുന്ന ഒരു നയവും സർക്കാരിൻറെ ഭാഗത്തുമില്ല. വയനാട് കർഷകരുടെ ശവപ്പറമ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ നയങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമര നടപടിയുമായി മുന്നോട്ടു പോകേണ്ടവരുമെന്ന് കേരള ഫാർമേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. യോഗത്തിൽ ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു. വർഗീസ് കല്ലന്മാരി ,രാജൻ പനവല്ലി പോൽ തളച്ചിറ ജൂബി നിസാർ, കെ.എം. ഷിനോജ്, മാത്യു പനവല്ലി സക്കറിയ കൊടുങ്ങല്ലൂർ മിനി മിനങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *