September 17, 2026

മാരകമായ മയക്കുമരുന്നുമായി കാറില്‍ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി

0
IMG_20230503_214139.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുത്തങ്ങ: ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറില്‍ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി (26), ഇയ്യാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍ കണ്ടി ആയിഷ നിഹാല ( 22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി നദീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. 
ബംഗളൂരില്‍ നിന്നും കോഴിക്കോട് ഭാഗത്ത് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പോലീസ് പിടികൂടിയത്. കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും, പിസ്റ്റളുംസംഘത്തില്‍ നിന്നും പിടികൂടി. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരന്‍, അനില്‍കുമാര്‍, വുമണ്‍ സി പി ഒ ഫൗസിയ, സജ്‌ന, ഡ്രൈവര്‍ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 
 സംഘം സഞ്ചരിച്ച കെ എല്‍ 57 റ്റി 3475 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് അരക്കിലോയോളം എംഡി എം എ ബത്തേരി പോലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തില്‍ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎംഎ കേസാണ് ബത്തേരി പോലീസ് പിടികൂടുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *