September 19, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

0
ei1S2HN53389.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : വിജയ ഹൈസ്കൂൾ 91-92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.മാത്യു ടി. ടി അധ്യക്ഷത വഹിച്ചു.സിൽവിസ്റ്റ് ജോസഫ് സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദു, പൂർവ അദ്ധ്യാപകൻ ശശി സാർ, അഭിലാഷ് കെ . സി എന്നിവർ ആശംസകൾ അറിയിച്ചു. പത്താം ക്ലാസ്സ്‌, പ്ലസ്ടു, ബി.ടെക്, ബി . എസി നഴ്സിംഗ്,എം.ബി ബി എസ് എന്നിങ്ങനെ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ ഇരുപത്തി അഞ്ചോളം കുട്ടികൾ ആദരം ഏറ്റുവാങ്ങി. സ്കൂൾ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സ്കൂളിന്റെ പുതിയ ബ്ലോക്കിലേയ്ക്ക് തങ്ങളുടെ ഉപഹാരം ആയി വാട്ടർ പ്യൂരിഫയർ ആണ് 92 എസ്. എൽ. സി ബാച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്.92 ലെ വിജയ എസ്. എൽ. സി ബാച്ച് ന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, സ്കൂളിനോടുള്ള പ്രതി ബദ്ധത യും ശ്ലാഖാനീയമാണെന്ന് ഹെഡ്മിസ്ട്രെസ് ബിന്ദു അഭിപ്രായപെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *