വായനാ വാരാചാരണം സംഘടിപ്പിച്ചു

പാലമുക്ക് : സ്പ്രിംഗ്ഡേൽ നോളജ് ഹബ്,പാലമുക്കിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാചാരണവും , എസ്. എസ്. എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് സിദാൻ, അദീല തഹ്സീൻ എന്നിവർക്ക് അനുമോനവും സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് ഇടവക ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. വായനാ വാരാചാരണത്തിന്റെ ഉദ്ഘാടനം ജ. അലി ബ്രാൻ നിർവഹിച്ചു. കണ്ണൂർ യൂണി. ടീച്ചർ എജുക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. വായനാവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കിസ്, വായനാ മത്സരത്തിൽ അമൽ കൃഷ്ണയും, ഷാഹിദ് അബ്ദുള്ളയും വിജയികൾ ആയി. മത്സരത്തിന് വിസ്മയ ടീച്ചർ നേതൃത്വം നൽകി. സ്പ്രിംഗ്ഡേൽ ഡയറക്ടർ ഡോ. എ .സനിൽകുമാർ സ്വാഗതവും ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.



Need a space