October 11, 2026

വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

0
20230706_105820.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ:ജില്ലയിൽ മഴക്കെടുതിയിൽ പലയിടത്തും വ്യാപക നാശനഷ്‌ടങ്ങൾ. കണിയാമ്പറ്റ പഞ്ചായത്തിലെ കച്ചേരിപ്പടി ഭാഗത്ത് കമ്പളക്കാട് ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തെ പഞ്ചാര ഉമ്മര്‍ എന്നയാളുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 46 മീറ്റര്‍ നീളവും,7 അടി ഉയരവുമുള്ള മതിലാണ് ഇടിഞ്ഞു വീണത്. കോണ്‍ക്രീറ്റ് മതില്‍ മൊത്തമായി ഇളകി വീണത് അയല്‍വാസിയായ ചൂല പറമ്പന്‍ സൈനബയുടെ വീട്ടിലേക്കാണ്. ഇവരുടെ വീടിന് കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ഒരു ഭാഗം തകരുകയും ഭിത്തികള്‍ക്ക് വിള്ളല്‍ രൂപപ്പെടുകയും ചെയ്തു. സൈനബയുടെ മകന്‍ അലിയും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിനോട് ചേര്‍ന്നസംരക്ഷണഭിത്തി ഇളകി പോയതോടെ ഉമ്മറിന്റെവീടും അപകട ഭീഷണിയിലായിട്ടുണ്ട്. ഇരു കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *