ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു
കാക്കവയൽ :കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.വായനക്കാരനെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അപൂർവ്വ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് ഖദീജ ടീച്ചർ അഭിപ്രായപ്പെട്ടു .ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ചരിത്രം ഡോക്യുമെന്റേഷൻ, പോസ്റ്റർ നിർമ്മാണം, പതിപ്പ് പ്രകാശനം ,ചിത്രരചന മത്സരം എന്നിവയും നടത്തി.ധന്യ ,ജയ്മ ,ഡോ. കാർത്തിക , ദിയ , മാധവി , ദീപ കുമ്മങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply