October 11, 2026

നവനീനം പരിപാടി സംഘടിപ്പിച്ചു

0
20230706_142224.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ വി.എച്ച്.എസ്.ഇ. വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നവനീനം പരിപാടി സംഘടിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വി.എച്ച്.എസ്.ഇ. കോഴ്സുകൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, ഉപരിപഠന തൊഴിൽ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു നവനീനം. പ്രിൻസിപ്പാൾ സിന്ധു ഡി.കെ. ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് വാകേരി ക്ലാസ് നയിച്ചു. കരിയർ മാസ്റ്റർ പ്രസന്നകുമാരി നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നിമിഷ കെ.കെ. സ്വാഗതവും കനീഷ് സി.കെ. നന്ദിയും പറഞ്ഞു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പരസ്പരം പരിചയപ്പെട്ടു. രക്ഷിതാക്കളെ പ്രത്യേകം വേർതിരിച്ച് പേരന്റിംഗ് സെഷനും നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *