August 3, 2026

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.പി.എസ്.ടി.എ.

0
eiFMPVL80587.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അധ്യാപക സമൂഹത്തിന്റെ കണ്ണീരൊപ്പിയ ജനനേതാവും മനുഷ്യസ്‌നേഹിയുമായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ.) വയനാട് ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.എസ്.ഗിരീഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ടി.എം.അനൂപ്, എം.അശോകന്‍, എം.എം.ഉലഹന്നാന്‍, ടി.എന്‍.സജിന്‍, എം.പ്രദീപ്കുമാര്‍, പി. ഷെര്‍ലി സെബാസ്റ്റ്യന്‍, ടി. ബിജു മാത്യു, വി.പി.പ്രേംദാസ് പി. ആല്‍ഫ്രഡ് ഫെഡി, കെ.എസ്.മനോജ് കുമാര്‍, എസ്. ജോണ്‍സണ്‍ ഡിസില്‍വ, എം.പി.സുനില്‍കുമാര്‍, എം. ജോസ് മാത്യു, കെ.ജി.ബിജു, ടി.ജെ റോബി, പി.മുരളീദാസ്, കെ. ജിജോ കുര്യാക്കോസ്, പി.എന്‍.ഉണ്ണിക്കൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *