August 27, 2026

തെറ്റ് റോഡ് മുതല്‍ തിരുനെല്ലി വരെയുള്ള റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

0
IMG_20230728_133351.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:
തിരുനെല്ലി ഫോറസ്‌ററ് സ്റ്റേഷന്‍ സ്റ്റാഫും തിരുനെല്ലി ക്ലോവ് റിസോര്‍ട്ടുമായി സഹകരിച്ചു തെറ്റ് റോഡ് മുതല്‍ തിരുനെല്ലി വരെയുള്ള റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഫോറസ്‌ററ് സ്റ്റാഫും റിസോര്‍ട്ട് സ്റ്റാഫും കൂടെ 40 പേര്‍ പങ്കെടുത്തു. ബേഗുര്‍ റൈഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ. രാഗേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ തിരുനെല്ലി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എന്‍. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി. ആര്‍. ഒ. കെ. രാഹുല്‍, ക്ലോവ് മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. തിരുനെല്ലി ഫോറസ്‌ററ് സ്റ്റേഷന്‍ ഡെപ്യൂട്ടി റൈഞ്ച് ഫോറസ്‌ററ് ഓഫീസര്‍. കെ. പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെ. എം. കുര്യന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *