മുതലയോ അഞ്ജാത ജീവിയൊ പിടിച്ചതല്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വഭാവികതയില്ല.
കൽപ്പറ്റ: പുല്ലരിയാൻ പോയ കർഷകനെ പുഴയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം വെള്ളം ഉള്ളിൽ ചെന്നതാണന്ന് സ്ഥിരീകരിച്ചു.
ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുമില്ല. മുരണി ചീരാംകുന്ന് കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്ര (55) നാണ് ബുധനാഴ്ച പുല്ലരിയാൻ പോയിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് എന്ത് സംഭവിച്ചുവെന്നതിൽ പോലിസും നാട്ടുകാരും തുടങ്ങിയത്. അഞ്ജാത ജീവി സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നും ,മുതലയാകുമെന്നുമുള്ള സന്ദേശം പരന്നു. ഭാര്യ ഇതു കണ്ടു മെന്നുമായിരുന്നു പ്രചരണം.എന്നാൽ ഇത്തരം പ്രചരണങ്ങൾ ഊഹാപോഹങ്ങളാണന്നാണ് മീനങ്ങാടി പോലിസ് പറയുന്നത്.പുഴയരികിൽ കാൽ കഴുകാനോ മറ്റോ പോയപ്പോൾ വെള്ളത്തിലകം പെട്ടതാകാമെന്നുമാണ് സൂചന. സംഭവം നടന്ന ഉടനെ പ്രചരിച്ച അഭ്യൂഹകഥകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. അതേ സമയം ഈ പുഴയിൽ നാളിതുവരെ മുതലയെ ആരും കണ്ടിട്ടുമില്ല.അഭ്യൂഹങ്ങളിൽ വിശ്വസിച്ചിരുന്ന നാട്ടുകാർക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത നീങ്ങി.
Leave a Reply