August 27, 2026

ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

0
20230731_113155.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക പഞ്ചായത്ത് പരിധിയിലെ 23 വയസുകാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ എസ്.എം.എസ് ഡി വൈഎസ്പി പി.കെ സന്തോഷും സംഘവും അറസ്റ്റു ചെയ്തു. വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എം.വി ജെയിംസ് (57) ആണ് അറസ്റ്റിലായത്. യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം താന്‍ ഒരു വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്നും യുവതി പോലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. എസ്.സി, എസ്.ടി. സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *