എന്റെ നാളേയ്ക്ക് , എന്റെ പരിചരണത്തിന് ‘വോളണ്ടിയര്‍ പരിശീലനം നടത്തി
പടിഞ്ഞാറത്തറ: 2004 മുതല്‍ പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്റര്‍ 'എന്റെ നാളേയ്ക്ക് , എന്റെ പരിചരണത്തിന് ' എന്ന ആശയം ഉള്‍കൊണ്ട് കൊണ്ട് കൂടുതല്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനായി വോളണ്ടിയര്‍ പരിശീലനം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐപിഎം ട്രെയിനര്‍ ഗീത, ഡബ്ല്യഐപി പ്രതിനിധി സുബൈര്‍ സി.എച്ച് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രോജക്ടായ അക്ഷര സാന്ത്വനത്തിന്റെ ഭാഗമായ് പഞ്ചായത്തിലെ വിവിധ ലൈബ്രറികളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റു സുമനസ്സുകളും പരിപാടിയില്‍ പങ്കെടുത്തു. സംസ്‌കാര പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ അച്ചാരത്ത് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് പി.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മായന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എം. ദിവാകരന്‍ മാസ്റ്റര്‍ അക്ഷര സാന്ത്വനം പ്രോജക്ട് വിശദീകരിച്ചു. ട്രഷറര്‍ മാത്യു മാസ്റ്റര്‍ നന്ദി പറഞ്ഞു






Leave a Reply