August 25, 2026

ജീപ്പ് അപകടം; ടി. സിദ്ധിഖ് എം.എൽ.എ. നടുക്കം രേഖപ്പെടുത്തി.

0
IMG_20230825_202629.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ നടുക്കവും ദുഖവും രേഖപ്പെടുത്തി.മരിച്ചത് തേയില നുള്ളി ഉപജീവനം നടത്തിയിരുന്ന സാധാരണക്കാരായ തോട്ടം തൊഴിലാളികളാണെന്നത് ഏറെ ദുഖകരമായ സാഹചര്യമാണ്. മരിച്ചവരെല്ലാം സ്ത്രീകളാണെന്ന് മാത്രമല്ല, കുടുംബത്തിന്റെ അത്താണികള്‍ കൂടിയാണ്. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ഉണ്ടാകണം അപകട കാരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം വയനാട് ജില്ലയിൽ തോട്ടം മേഖലയിൽ ആയിര കണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്ന സാഹചര്യത്തിൽ സമാനമായ അപകടം ഉണ്ടാക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഉണ്ടാകുന്നതിന് വേണ്ടി ഈ കാര്യത്തിൽ അന്വേക്ഷണവും അതിന്റെ റിപ്പോർട്ടും തുടർനടപടികളും സ്വകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *