ഡിവൈഎഫ്ഐ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കൽപ്പറ്റ: ഡിവൈഎഫ്ഐ നേതൃത്വത്തിൽ പുത്തൂർവയലിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയവും സംഘടിപ്പിച്ചു. പുത്തൂർവയൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. നിരവധി പേർ പരിശോധനയ്ക്കായെത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. രതീഷ് അദ്ധ്യക്ഷനായി. ഡോക്ടർ ഷംന ബീഗം , അർജ്ജുൻ ഗോപാൽ, വി ഹാരിസ്, ജിനേഷ്, മെഹബൂബ്, നിധിൻ,, ഫിറോസ്, വർഗ്ഗീസ് എന്നിവർ സംസാരിച്ചു.






Leave a Reply