കണ്ണോത്ത്മലദുരന്തം സർക്കാർ നിസ്സംഗത വെടിയണം: എസ്.ഡി.പി.ഐ
കൽപ്പറ്റ : ഒൻപത് പേരുടെ ജീവഹാനിക്കും അഞ്ച് പേർക് പരിക്കേൽകാനുമിടയാക്കിയ കണ്ണോത്ത്മല ജീപ്പപകടത്തിൽ സർക്കാർ പുലർത്തുന്ന ഉദാസീനത അവസാനിപ്പിക്കണമെന്നും മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും എത്രയും പെട്ടെന്ന് അർഹമായ സഹായധനം നൽകണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ മൗനത്തിലാണ്. ദുരന്തത്തിൽ താങ്ങുംതണലും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ജീവിതംതന്നെ ചോദ്യഛിന്നമായ് മാറിയിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തുഛമായ വേതനത്തിന് തൊഴിലെടുക്കുന്ന അസംഘടിത തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. അടിയന്തിര സഹായമായ് ലഭിച്ച കേവലംപതിനായിരം രൂപയല്ലാതെ മറ്റാനുകൂല്യങ്ങളൊന്നും തന്നെ കടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല, പരിക്കേറ്റവർ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിക്കുന്നു. അവർക്ക് വിദഗ്ദ തുടർചികിത്സാ സംവിധാനം ഉറപ്പുവരുത്തണം. ബാധിക്കപ്പെട്ടവർക്ക് വിദഗ്ദ ചികിത്സയും ധനസഹായവും നൽകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാഗ്ദാനം വാക്കുകളിൽ മാത്രമൊതുങ്ങുകയാണ്. സർക്കാർ തീരുമാനങ്ങൾക്ക് ഗതിവേഗം കൂട്ടണം. അർഹമായ ധനസഹായം നൽകി ദുരന്തബാധിതരോട് നീതിപുലർത്തണം. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് അഡ്വ: കെ.എ തയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. എൻ ഹംസ സ്വാഗതവും മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.






Leave a Reply