വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് പരാജയം: സ്വതന്ത്ര കർഷക സംഘം
ബത്തേരി: വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും കൃഷി ഭൂമിയെയും രക്ഷിക്കുന്നതിൽ വനം വകുപ്പ് പൂർണ്ണ പരാജയമാണെന്ന് സ്വതന്ത്ര കർഷക സംഘം ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോഴുള്ള ജനരോഷം ശമിപ്പിക്കാനുള്ള താൽകാലിക സംവിധാനം മാത്രമേ വനം വകുപ്പ് ചെയ്യുന്നുള്ളൂ.ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. സെപ്‌തംബര്‍ 15നകം മെമ്പർഷിപ്പ് വിതരണ പ്രവർത്തനം പൂർത്തിയാക്കാനും സെപ്‌തംബര്‍ 26ന് മണ്ഡലം സമ്മേളനം നടത്താനും തീരുമാനിച്ചു.മണ്ഡലം ലീഗ് പ്രസിഡന്റ് എം.എ അസൈനാർ, ജനറൽ സെക്രട്ടറി സി.കെ. ആരിഫ്, വൈസ് പ്രസിഡന്റുമാരായ കോണിക്കൽ കാദർ, കണക്കയിൽ മുഹമ്മദ് ഹാജി, സെക്രട്ടറി സി. അസൈനു, ട്രഷറർ വി.ഉമ്മർ ഹാജി, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കെ.എം ഷബീർ അഹമദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സമദ് കണ്ണിയൻ, ബാവ ചീരാൽ, കല്ലിടുമ്പൻ ഹംസ ഹാജി, ഇബ്രാഹിം തൈതൊടി, പി.കെ.മൊയ്തീൻ കുട്ടി, അൻസാർ, കെ.പി. നാസർ, കെ. സൈനുദ്ദീൻ, പി.എ. മൊയ്തീൻ കുട്ടി, സൈനുദ്ദീൻ വി, സി.കെ. മുസ്തഫ, വി. ശംസുദ്ദീൻ, എം.പി.മുസ്തഫ, കെ.കെ. അസൈനാർ പ്രസംഗിച്ചു.സെക്രട്ടറി ഖാലിദ് വേങ്ങൂർ സ്വാഗതം പറഞ്ഞു.






Leave a Reply