യുവാവ് മരിച്ചു: മദ്യ വിൽപ്പന കേന്ദ്രത്തിന് സമീപം മർദിച്ചവരെ പോലിസ് തിരയുന്നു

കല്‍പ്പറ്റ: പരിക്കേറ്റ് അവശനായ നിലയില്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കല്‍പ്പറ്റ പുത്തൂര്‍വയല്‍ തെങ്ങുംതൊടി വീട്ടില്‍ കോയയുടേയും, കുത്സുവിന്റെയും മകന്‍ നിഷാദ് ബാബു (40) ആണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ മാനന്തവാടി-കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസ്സിലുണ്ടായിരുന്ന നിഷാദിനെ അവശനായതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കല്‍പ്പറ്റ ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മര്‍ദിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പരിക്കേറ്റ നിഷാദ് ബസ്സില്‍ കയറിപോകവെയാണ് അവശനായതെന്നും അവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുഡ്സിലും മറ്റും പച്ചക്കറി വില്‍പ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.



Leave a Reply