May 20, 2024

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭൗതിക കൗതുകം – ശാസ്ത്രാവബോധ ശില്‍പ്പശാല സംഘടിപ്പിച്ചു

0
Eieo14z3578.jpg
മീനങ്ങാടി: വിദ്യാര്‍ത്ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കിവരുന്ന പെര്‍ഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം – ശാസ്ത്രാവബോധ ശില്‍പ്പശാല സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിസിറ്റിംഗ് പ്രൊഫസറും പ്രമുഖ സയന്റിസ്റ്റുമായ ഡോ. ടി.ആര്‍ അനന്തകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. 
ഭൗതിക ശാസ്ത്ര പഠനം ലളിതവും അനായസവുമാക്കി മാറ്റാനും , ഭാവി തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്താനും സഹായകമായ പഠന പ്രവര്‍ത്തനങ്ങളാണ് ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ചത്.
 പി.ടി.എ പ്രസിഡണ്ട് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ , പ്രോഗ്രാം കോഡിനേറ്റര്‍ ആശാരാജ്, അഡ്വ. സി.വി ജോര്‍ജ് , പ്രീത കനകന്‍, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി.ജോസ് , ജുബിഷ ഹാരിസ്, കെ.പി നുമ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *