August 1, 2026

നക്ഷത്ര ഇഷ്ടിയാഗം ഓഫീസ് ഉദ്ഘാടനം

0
IMG_20230911_092900.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :സദ് ശ്രീ വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 15 മുതൽ 34 ദിവസങ്ങളിലായി വയനാട് വെള്ളമുണ്ടയിൽ നടക്കുന്ന നക്ഷത്ര ഇഷ്ടി യാഗത്തിന്റെ ഓഫീസ് ഉദ്ഘാടനം മാനന്തവാടി ക്ലബ്ബ് കുന്നിലെ എൻഎസ്എസ് ബിൽഡിംഗ് സമുച്ചയത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സി കെ രത്നവല്ലി 
ഭദ്രദീപം കൊളുത്തി നിർവഹിച്ചു . സ്വാഗത സംഘം ചെയർമാൻ പി ചന്ദ്രൻ മംഗലശേരി, വൈസ് ചെയർമാൻ നാരായണ വാര്യർ, ട്രഷറർ ജിത്തു തമ്പുരാൻ, ജനറൽ സെക്രട്ടറി കെ.സജിത് കുമാർ ,ചീഫ് കോ-ഓർഡിനേറ്റർ മനോജ് നമ്പീശൻ എന്നിവർ സംസാരിച്ചു. 
3000 വർഷങ്ങൾക്കുശേഷമാണ് ഭാരതത്തിൽ ഇങ്ങനെ ഒരു യാഗം നടക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെട്ടു. യജുർവേദത്തിലാണ് ഈ യാഗത്തിന്റെ സംഹിതയും റെഫറൻസും ഉൾക്കൊള്ളുന്നത്. അശ്വതി മുതൽ രേവതി വരെ നക്ഷത്രങ്ങളിൽ ഉള്ളവർക്ക് ഓരോ ദിവസങ്ങളിലും പ്രത്യേകം പൂജകളും നക്ഷത്ര വൃക്ഷ പരിപാലനത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. തികച്ചും പരിസ്ഥിതി സൗഹൃദപരമായാണ് യാഗം സംഘടിപ്പിക്കുന്നത്. കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ , സിനിമ അടക്കമുള്ള എല്ലാ കലാ മേഖലയിലെയും പ്രവർത്തകർ , കായിക പ്രതിഭകൾ, രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഈശ്വര സേവ ചെയ്യുന്ന സംന്യാസിമാർ തുടങ്ങി ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഈ യാഗത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുന്നുണ്ട് എന്ന് സംഘാടകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *