സബ്കലക്ടർ ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മാനന്തവാടി:കണ്ണോത്ത്മല വാഹന അപകടം ജീവൻ നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപ നഷ്ട പരിഹാരം നൽകുക,ഭൂരേഖയില്ലാത്തവർക്ക് ഭൂരേഖ നൽകുക ,ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുക,മക്കിമല ആറാം നമ്പർ കോളനിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി സബ് കളക്ടർ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി മെമ്പർ എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എസ്.മുരുകേശൻ അധ്യക്ഷത വഹിച്ചു.ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എൻ.നിശാന്ത് മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു,ജോസ് പാറക്കൽ,അസിസ് വാളാട്,പി.സി.രാജു,എൽസി ജോയ്,റോസമ്മ ബേബി,ജിജോ വരയാൽ,നിതിൻ തലപ്പുഴ,ജോയ്സി ഷാജു,ജനീഷ്കുര്യൻ,ജയിംസ് പേര്യ,രാജേഷ് പി എസ്,മീനാക്ഷി രാമൻ തുടങ്ങിയവർ സംസാരിച്ചു






Leave a Reply