August 27, 2026

പൂക്കോട് തടാകക്കരയിൽ നിർമിച്ച പൊതു ശൗചാലയം പ്രവർത്തനരഹിതം

0
20230913_084920.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈ​ത്തി​രി: പൂ​ക്കോ​ട് ത​ടാ​ക​ക്ക​ര​യി​ൽ നി​ർ​മി​ച്ച പൊ​തു​ ശൗ​ചാ​ല​യം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ത​ടാ​ക​ത്തി​ലെ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഈ ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്. ഒ​ന്നേ​ മു​ക്കാ​ൽ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു പ​ണി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ശൗ​ചാ​ല​യം തു​റ​ന്നു​ നൽകിയിരുന്നില്ല. പ്രതിഷേധത്തെ 
തു​ട​ർ​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു ശൗ​ചാ​ല​യം തു​റ​ന്നു​വെ​ങ്കി​ലും നാ​ലു ദി​വ​സം കൊ​ണ്ട് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.
അതേസമയം ഹൈ​ടെ​ക് സം​വി​ധാ​ന​മു​ള്ള ടോ​യ് ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ക്കു​ന്ന ബോ​ർ​ഡു​ക​ളൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ലെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സെ​ൻ​സ​ർ ടീ​ച്ചി​ങ് വ​ഴി ഉ​പ​യോ​ഗി​ക്ക​ണം. ഇ​ത​റി​യാ​ത്ത​വ​ർ ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​ൻ ടോ​യ് ല​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ശൗ​ചാ​ല​യ​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടുത്തിയി​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​പ​ക്വ​മാ​യ കൈ​കാ​ര്യം ചെ​യ്യ​ൽ മൂ​ലം വി​ല​പി​ടി​പ്പു​ള്ള സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഇ​തോ​ടൊ​പ്പം ശൗ​ചാ​ല​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തും അ​ട​ച്ചു​പൂ​ട്ട​ലി​നു കാ​ര​ണ​മാ​യി. തൊ​ട്ട​ടു​ത്ത ഫി​ഷ​റീ​സി​ന്റെ ജ​ല​മാ​യി​രു​ന്നു ശൗ​ചാ​ല​യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ത് നി​ല​ച്ച​തോ​ടെ​യാ​ണ് ശൗ​ചാ​ല​യ​ത്തി​ൽ പ്ര​തി​സ​ന്ധി വ​ന്ന​ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *