August 3, 2026

മെത്രാഭിഷേക വാര്‍ഷികം നാളെ നടക്കും

0
IMG_20230913_163737.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപോലീത്തയുടെ പ്രഥമ മെത്രാഭിഷേക വാര്‍ഷികം സെപ്തംബര്‍  14 ന് നടക്കും. നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കൂട് ഗൈഡന്‍സ് സെന്ററിന്റെ കട്ടിളവെപ്പ് കര്‍മ്മവും നടക്കും. രാവിലെ 10.30 ന് പാതിരിച്ചാലില്‍ നടക്കുന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ അധ്യക്ഷത വഹിക്കും. 
അതേസമയം എംജെഎസ്എസ്എ മലബാര്‍ ഭദ്രാസനം നടന്നുന്ന 'കൂടിന് കുരുന്നുകളുടെ കൂട്ട് ' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിക്കുമെന്നും അറിയിപ്പ്. കൂട് ചാരിറ്റിയില്‍ നിന്നുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *