July 10, 2026

കേന്ദ്ര നയങ്ങൾക്കെതിരെ ജില്ലയിൽ സി.പി.എം പ്രതിഷേധ കൂട്ടായ്‌മ

0
IMG_20230915_204612.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൾക്കെതിരെ സി.പി. എം നേതൃത്വത്തിൽ പ്രതിഷേധ ധർണ. കൽപ്പറ്റ, മാനന്തവാടി  എന്നിവിടങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
എല്ലാവിഭാഗം ജനങ്ങളെയും  പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി  ഞെരുക്കുകയും ചെയ്യുന്നു. അർഹമായ വിഹതം പോലും തടഞ്ഞുവെക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഇതിൽ പ്രതിഷേധിച്ചായിരുന്നു  ധർണ.
കൽപ്പറ്റയിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. എം മധു അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസാരിച്ചു. കെ റഫീഖ്‌ സ്വാഗതവും. വി ഹാരിസ്‌ നന്ദിയും പറഞ്ഞു.
മാനന്തവാടിയിൽ  സംസ്ഥാനകമ്മിറ്റി അംഗം  എം വി ജയരാജൻ ഉദ്ഘാടനം  ചെയ്‌തു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം  ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി വി സഹദേവൻ, പി കെ സുരേഷ്,  എ ജോണി, പി ടി ബിജു, എം റെജീഷ് എന്നിവർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *