July 10, 2026

ബൈക്കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി;കേണിച്ചിറ സ്വദേശികൾ പിടിയിൽ

0
IMG_20230915_215621.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി.
കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ ,20) കൊള്ളിയിൽ വീട്ടിൽ പ്രവീൺ (28) എന്നിവരാണ് അറസ്റ്റിലായത്.
കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ബത്തേരി അസി.എക്സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബാബു രാജും സംഘവുമാണ് പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ KL 20 P 7632 നമ്പർ ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 109 ഗ്രാം കഞ്ചാവ് കണ്ടത്തിയത്. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *