August 24, 2026

ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ അശ്ലീല വീഡിയോ അയച്ച നമ്പറിൽ നിന്ന്, തമാശ രൂപേണെ സന്ദേശങ്ങൾ എത്തി അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ്‌ മേധാവി പഥം സിംഗ്‌.

0
IMG_20230916_153009.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: ലോൺ ആപ്പ് ഭീഷണിയിൽ മനംനൊന്ത് കേണിച്ചിറ  സ്വദേശിയായ ലോട്ടറി വില്പനക്കാരൻ അജയരാജൻ  ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ  കുടുംബാംഗങ്ങളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമമാണ് അജയ് രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ്  വിവരം.
കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു.
മെസേജ് വന്ന  അജ്ഞാത നമ്പറിലേക്ക്  അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും ഈ നമ്പറിൽ നിന്നും അറിയിച്ചു.
അരിമുളയിലെ യുവാവിന്റെ ആത്മഹത്യ സംബന്ധിച്ച്
അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ്‌ മേധാവി പഥം സിംഗ്‌.
സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ വായ്പ സംബന്ധിച്ച ഭീഷണി,അശ്ലീല മോർഫ്‌ ചിത്രം പ്രചരിപ്പിച്ചത്‌ തുടങ്ങിയവയും അന്വേഷിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *