കിലുകിലുക്കം: പഴഞ്ചന വാർഡ് കളിപ്പാട്ട കിറ്റ് ഏറ്റുവാങ്ങി
'
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന 'കിലുകിലുക്കം' പദ്ധതിയിൽ ഉൾപ്പെട്ട
പഴഞ്ചന വാർഡിലെ അംഗൻവാടികൾക്കുള്ള
സൗജന്യ കളിപ്പാട്ട കിറ്റ്
വാർഡ് മെമ്പർ ഷഫീല പടയൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി.
വെള്ളമുണ്ട ജില്ലാ
ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്
'കിലുകിലുക്കം'
.
Leave a Reply